വൈവിധ്യമാര്‍ന്ന പരിപാടികളോടെ വായനാവാരാചരണം
പുതുമയാര്‍ന്നതും വ്യതസ്തമായതുമായ പരിപാടികളോടുകൂടി വായനാവാരാചരണത്തിന് സമാപനമായി. പി.എന്‍.പണിക്കര്‍ ചരമദിനമായ ജൂണ്‍ 19 ന് രാവിലെ പ്രശസ്ത നാടന്‍പാട്ട് കലാകാരനും കുട്ടികളുടെ നാടകപ്രവര്‍ത്തകനുമായ ശ്രീ ഉദയന്‍ കുണ്ടംകുഴി വായനാവാരത്തിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു.
സാഹിത്യനായകന്‍ മാരുടെ ഫോട്ടോ ഗാലറിയിലെത്തി ഒന്നാം ക്ലാസിലെ കുരുന്നുകള്‍ ചോദിച്ചു. ''ഇവരൊക്കെ ആരാ? അധ്യാപിക പറഞ്ഞു ; "ഇവരൊക്കെ നിങ്ങളുടെ വായന കേള്‍ക്കാനെത്തിയ വലിയ എഴുത്തുകാര്‍'' . ബാര ഗവണ്‍ മെന്റ് യു.പി.സ്കൂളില്‍ വായനാവാരത്തോടനുബന്ധിച്ചുനടത്തി
റേഡിയോ നാടകം, മള്‍ട്ടിമീഡിയാ സാഹിത്യക്വിസ്, ചുമര്‍ പത്രികാ പ്രദര്‍ശനം, കടങ്കഥക്കളരി, പുസ്തകപരിചയം, വായനയിലേക്കൊരു താക്കോല്‍, കാവ്യമാലിക, നാടന്‍പാട്ട് മേള എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു. ശ്രീ.എം.സി.പ്രസാദും സംഘവും അവതരിപ്പിച്ച നാട്ടറിവുപാട്ടുമേളയോടെ വായനാവാരത്തിനു സമാപനമായി. പ്രധാനാധ്യാപകന്‍ പി.പി.ചന്ദ്രന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.