ഗണിതം മധുരം സഹവാസക്യാമ്പ്
2015 ഫെബ്രുവരി 6
2015 ഫെബ്രുവരി 6
സര്‍വ്വശിക്ഷാ അഭിയാന്‍, കാസര്‍ഗോഡ് ഗണിതോത്സവം 2014-15 പഠന പോഷണ പരിപാടിയുടെ ഭാഗമായി 2015 ഫെബ്രുവരി ആറാം തീയ്യതി 'ഗണ്ണിതം മധുരം' ഏകദിന സഹവാസ ക്യാമ്പ് സംഘടിപിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ. പി.പി. ചന്ദ്രന്‍ മാസ്റ്റര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
'ഠോ' കളിയിലൂടെ ക്യാമ്പിന് തുടക്കമിട്ടു. 'കൂട്ടുകാരെ കണ്ടെത്തണം' കുട്ടികളെ വൃത്താകൃതിയില്‍ നിര്‍ത്തി ഓരോ കുട്ടികള്‍ക്കും സംഖ്യകള്‍, ക്രിയകള്‍ എഴുതിയ കാര്‍ഡുകള്‍ നല്‍കി നിശ്ചിത സമയത്തിനുള്ളില്‍ ഒരെ കാര്‍ഡുകള്‍ കിട്ടിയാല്‍ ഗ്രൂപ്പ് ചേര്‍ന്നു. ഓരോ ഗ്രൂപ്പും അവര്‍ക്ക് കിട്ടിയ നിര്‍ദ്ദേശ പ്രകാരം സംഖ്യറിബ്ബണുകള്‍ തയ്യറാക്കി. തയ്യാറാക്കിയവ പിന്നീട് പ്രദര്‍ശിപ്പിച്ചു. റിബ്ബണുമായി ബന്ധപ്പെട്ട ഏതാനും ചോദ്യങ്ങള്‍ അധ്യാപിക അവതരിപ്പിച്ചു.
കുട്ടികള്‍ ഉത്തരം കണ്ടെത്തിപ്പറഞ്ഞു. തുടര്‍ന്ന് ഓരോ ഗ്രൂപ്പും ചോദ്യങ്ങള്‍ നിര്‍മ്മിച്ചവതരിപ്പിച്ചു. ടീ ബ്രേക്കിനായി പത്തു മിനിറ്റ് ക്യാമ്പ് പിരിഞ്ഞു. ഷൈനി ടീച്ചറുടെ സംഖ്യാഗാനത്തോടുകൂടി ക്യാമ്പ് വീണ്ടും സജീവമായി. പിന്നീട് ബാബു മാസ്റ്റ് ര്‍ ഗണിത ക്വിസ് അവതരിപ്പിച്ചു.
ആറു ടീമുകളായിട്ടായിരുന്നു മത്സരം. മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവരെ പ്രത്യേകം അഭിനന്ദിച്ചു.പങ്കെടുത്ത എല്ലാം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ സമ്മാനം വിതരണം ചെയ്തു. ഉച്ചഭക്ഷണത്തിന് ക്യാമ്പ് പിരിഞ്ഞു, ഉച്ചയ്ക്കൂ ശേഷമുള്ള ഭാഗം രമണി ടീച്ചറുടെ ഗണിതനാടന്‍ പാട്ടോടുകൂടി ആരംഭിച്ചു.
തുടര്‍ന്ന് വിവിധ രൂപങ്ങള്‍ പരിചയപ്പെടുത്തി. ജ്യാമതീയ രൂപങ്ങള്‍ ഉപയോഗിച്ച് ചിത്രം വരയായിരുന്നു ക്യാമ്പില്‍ പിന്നീട് നടന്നത്. വരച്ചവ കുട്ടികള്‍ പ്രദര്‍ശിപ്പിച്ചു. കൂട്ടത്തില്‍ മികച്ച മൂന്ന് ചിത്രങ്ങള്‍ തെരഞ്ഞെടുത്തു. ചിത്രം വരച്ചവരെ അഭിനന്ദിക്കുകയും സമ്മാനം നല്‍കുകയും ചെയ്തു. വരച്ച ചുത്രങ്ങളെല്ലാം ചേര്‍ത്ത് ' ഗണിതകൗതുകം' പതിപ്പ് പ്രകാശനം ചെയ്തു. നാല് മണിയോടുകൂടി ക്യാമ്പ് അവസാനിപ്പിച്ചു.