അക്ഷരമുറ്റത്തേക്ക് അക്ഷരത്തൊപ്പിയണിഞ്ഞ്.
അറിവിന്റെ അക്ഷരമുറ്റത്തേക്ക് പുതിയ പുലരിയില്‍ പിച്ചവെച്ച കുട്ടികളെ വരവേറ്റത് മധുരവും പൂക്കളും ബലൂണുകളും അക്ഷരത്തൊപ്പികളൂം നല്‍കി. ഉദുമ ഗ്രാമപഞ്ചായത്ത്തല പ്രവേശനോത്സവം നടന്ന ബാര ഗവണ്‍ മെന്റ് യു.പി.സ്കൂളിലാണ് വര്‍ണാഭമായ രീതിയില്‍ കുട്ടികളെ വരവേറ്റത്. ബാന്റ് മേളവും മുത്തുക്കുടകളും ചടങ്ങിന് മാറ്റുകൂട്ടി. നവാഗതരായ മുഴുവന്‍ കുട്ടികള്‍ക്കും പി.ടി.എ യുടെ വകയായി സൗജന്യ ബാഗ് വിതരണം ഉണ്ടായിരുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് വിതരണം ചെയ്യാനായി ബാര മൈത്രി വായനശാല നല്‍കിയ ബാഗുകള്‍ ചടങ്ങില്‍ വെച്ച് ഹെഡ് മാസ്റ്റര്‍ ഏറ്റുവാങ്ങി. ബാര ഹൈസ്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വി.എന്‍.സുനിതയെ അനുമോദിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രമീള അധ്യക്ഷയായി. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എ.ബാലകൃഷ്ണന്‍, അബ്ബാസ് അലി ആസിഫ്, ആയിഷാബി, ശോഭന കെ.വി, ബി.പി.ഒ. ശിവാനന്ദന്‍, ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ അയൂബ് ഖാന്‍, രത്നാകരന്‍ തൊട്ടിയില്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ പി.പി.ചന്ദ്രന്‍ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.