സാക്ഷരം പൂര്‍ത്തീകരണപ്രഖ്യാപനം
കാസര്ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പിലാക്കിയ
സാക്ഷരം പരിപാടിയുടെ സ്കൂൾതല പൂർത്തീകരണ പ്രഖ്യാപനം 2014 ഡിസംബര് 1 ന്
നടന്നു. ഉദുമ
പഞ്ചായത്ത്
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി പ്രമീള
പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് ശ്രീ.സന്തോഷ് കുമാര്‍
അധ്യക്ഷത വഹിച്ചു. സാക്ഷരം പൂര്‍ത്തീകരണപ്രഖ്യാപനം ഹെഡ്മാസ്റ്റര്‍
ശ്രീ.പി.പി.ചന്ദ്രന്‍ നിര്‍വഹിച്ചു.
പദ്ധതിയില്‍
ഉള്‍പെട്ട കുട്ടികള്‍ക്കായി നടത്തിയ സര്‍ഗോത്സവത്തില്‍ കുട്ടികള്‍ നടത്തിയ
രചനകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ മാഗസിന്റെ പ്രകാശനം ബഹു. ബേക്കല്‍
ബി.പി.ഒ ശ്രീ.ശിവാനന്ദന്‍ അവര്‍കള്‍ നിര്‍വഹിച്ചു.
സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഇംഗ്ലീഷ് മാഗസിനുകൾ.
'നേച്ചർ' എന്ന വിഷയത്തിൽ ലേഖനങ്ങളും കൊച്ചുകഥകളും പോസ്റ്ററുകളും മനോഹരചിത്രങ്ങളും നിറഞ്ഞ നാല്പത് മാഗസിനുകളാണ് ഏഴാം തരത്തിലെ കുട്ടികൾ തയ്യാറാക്കിയത്. അധ്യാപികമാരായ രമണി, സത്യഭാമ എന്നിവർ നിർദ്ദേശങ്ങൾ നൽകി. ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചയിലും ഇംഗ്ലീഷ് അസ്സംബ്ലിയും നടന്നുവരുന്നു.
സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഇംഗ്ലീഷ് മാഗസിനുകൾ.
'നേച്ചർ' എന്ന വിഷയത്തിൽ ലേഖനങ്ങളും കൊച്ചുകഥകളും പോസ്റ്ററുകളും മനോഹരചിത്രങ്ങളും നിറഞ്ഞ നാല്പത് മാഗസിനുകളാണ് ഏഴാം തരത്തിലെ കുട്ടികൾ തയ്യാറാക്കിയത്. അധ്യാപികമാരായ രമണി, സത്യഭാമ എന്നിവർ നിർദ്ദേശങ്ങൾ നൽകി. ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചയിലും ഇംഗ്ലീഷ് അസ്സംബ്ലിയും നടന്നുവരുന്നു.
'നേച്ചർ' എന്ന വിഷയത്തിൽ ലേഖനങ്ങളും കൊച്ചുകഥകളും പോസ്റ്ററുകളും മനോഹരചിത്രങ്ങളും നിറഞ്ഞ നാല്പത് മാഗസിനുകളാണ് ഏഴാം തരത്തിലെ കുട്ടികൾ തയ്യാറാക്കിയത്. അധ്യാപികമാരായ രമണി, സത്യഭാമ എന്നിവർ നിർദ്ദേശങ്ങൾ നൽകി. ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചയിലും ഇംഗ്ലീഷ് അസ്സംബ്ലിയും നടന്നുവരുന്നു.
സാക്ഷരം "ഉണര്‍ത്ത് " സര്‍ഗ്ഗാത്മക ക്യാമ്പ്
കളിച്ചും ചിരിച്ചും അറിവുപങ്കുവെച്ചും കുട്ടികള്‍ സാക്ഷരം സര്‍ഗാത്മകക്യാമ്പിനെ ഉണര്‍വ്വിന്റെ ഉല്‍സവമാക്കി മാറ്റി. സെപ്റ്റംബര്‍ 27 ശനിയാഴ്ച രാവിലെ 9.30ന് പി.ടി.എ പ്രസിഡന്റ് ശ്രീ.സന്തോഷ് കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഹെഡ്‌മാസ്റ്റര്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.പി.പി.ചന്ദ്രന്‍, സീനിയര്‍ അസിസ്റ്റന്റ് ശ്രീ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സാക്ഷരം പരിപാടിയുടെ സ്കൂള്‍ കോ ഓര്‍ഡിനേറ്റര്‍ ശ്രീമതി ഗീത കുമ്പള സ്വാഗതം പറഞ്ഞു. പദ്ധതിയിലുള്‍പ്പെട്ട കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരക്ഷാകര്‍തൃസമിതി അംഗങ്ങളും പങ്കെടുത്തു. കളികള്‍, ഭാഷാകേളികള്‍, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍, നിര്‍മ്മാണം തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പില്‍ നടന്നു. കളിച്ചും ചിരിച്ചും അറിവുകള്‍ പങ്കുവെച്ചും മുന്നേറിയ ക്യാമ്പ് കുട്ടികള്‍ ഏറെ ആസ്വദിച്ചു. അധ്യാപികമാരായ ഗീത, ബിന്ദു, സുനിമോള്‍, രമണി, സുജാത, സത്യഭാമ, ഷൈനി, പ്രസന്ന, ദീപ, ശൈലജ, പ്രജാത, സബീന എന്നിവര്‍ വിവിധ സെഷനുകള്‍ നിയന്ത്രിച്ചു.
പി.ടി.എ പ്രസിഡന്റ് ശ്രീ.സന്തോഷ് കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു.
ഗ്രാമീണകൂട്ടായ്മയില്‍ ഓണസദ്യ
'ഓണവില്ല്' ഓര്‍മ്മകളിലെ ഓണക്കളികള്‍-നൃത്തസംഗീതശില്പം
ഹിരോഷിമാദിനം - യുദ്ധവിരുദ്ധറാലി
ചാന്ദ്രദിനം പോസ്റ്റർ നിർമാണം , പ്രദർശനം
ഒത്തുപാടി.. മധുമഴ നനഞ്ഞ്..
ബാര ഗവണ്‍മെന്‍റ് യു.പി.സ്കൂളിലെ കുട്ടികള്‍ ആടിയും പാടിയും വിജ്ഞാനത്തിന്‍റെ മധുമഴ നനഞ്ഞ്
വായനാവാരത്തിന്‍റെ കലാശക്കൊട്ട് നടത്തി. വൈവിധ്യമാര്‍ന്ന വായനാവാരാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച്
അധ്യാപകനും കവിയുമായ കൃഷ്ണകുമാര്‍ പള്ളിയത്തും കീ ബോര്‍ഡ് വിദഗ്ധനായ പ്രവിരാജ് പാടിയും ചേര്‍ന്ന് അവതരിപ്പിച്ച രസകരവും വിജ്ഞാനപ്രദവു മായ സംഗീതപ്പൂമഴ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ ആകര്‍ഷിച്ചു. ഗണിതവും ശാസ്ത്രവിഷയങ്ങളും എങ്ങനെ ആസ്വദിച്ചു പഠിക്കാമെന്നത് കുട്ടികള്‍ക്ക് പുതിയൊരറിവായി.
കുട്ടികളുടെ സര്‍ഗ്ഗവൈഭവം കയ്യെഴുത്ത് മാസികയിലേക്ക് പകര്‍ന്നപ്പോള്‍ ഒന്നാംതരം മുതല്‍
ഏഴാംതരം വരെയുള്ള കുട്ടികള്‍ തയ്യാറാക്കിയത് പതിനഞ്ച് കയ്യെഴുത്തു മാസികകള്‍. ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് നടന്ന
മള്‍ട്ടിമീഡിയ സാഹിത്യക്വിസ്, പുസ്തകപരിചയം, വായനാമത്സരം, പുസ്തകാസ്വാദനക്കുറിപ്പുതയ്യാറാക്കല്‍, ശാസ്ത്രവായന, അധ്യാപകരും കുട്ടികളും ചേര്‍ന്ന് അവതരിപ്പിച്ച കാവ്യമാലിക എന്നീ വിവിധപരിപാടികള്‍ വായനാവാരത്തില്‍ സംഘടിപ്പിച്ചു.
സമാപനപരിപാടിയില്‍ സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി.ട്രെയിനര്‍ ബെറ്റി, പ്രധാനാധ്യാപകന്‍ പി.പി.ചന്ദ്രന്‍, എം.ഉണ്ണികൃഷ്ണന്‍, കെ.ടി.ബാബു, സിബിമോന്‍ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ ലീഡര്‍ ലെനിന്‍ കയ്യെഴുത്തുമാസിക ഏറ്റുവാങ്ങി. അഭിഷേക് നന്ദി പറഞ്ഞു.
ജൂലൈ 10 ഉറുബ് ചരമദിനം
ജൂലൈ 11 ലോക ജനസംഖ്യാദിനം
1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50
വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ
വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം
വികസനലക്ഷ്യങ്ങളിലൊന്ന് 2015-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി
കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ
വളർച്ച തടഞ്ഞേ മതിയാകൂ. ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും
ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ
നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും
കുറയ്ക്കാമെന്ന തിരിച്ചറിവിൻറെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ
ദിനാചരണത്തിന്റെ ലക്ഷ്യം.
2014 Theme: Investing in Young People.
പ്രവർത്തിപരിചയക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്കൂൾ തല പ്രവർത്തിപരിചയമേളയിൽ നിന്ന്
വിദ്യാരംഗം സാഹിത്യവേദി
ഉദ്ഘാടനം - ശ്രീ സി.എം വിനയചന്ദ്രന്‍
സയന്‍സ് ക്ലബ്ബ് - മാലിന്യത്തില്‍ നിന്നും വൈദ്യുതി
പ്ലാന്‍റിന്‍റെ മാതൃക
ഇക്കോ ക്ലബ്ബ് -
വീടിനൊരു മരം, നാടിനൊരു തണല്‍
മള്‍ട്ടിമീഡിയ ക്വിസ്
തെളിനീര്‍ ഹരിതസേനയുടെ പച്ചക്കറി കൃഷി
വായനാവാരം
വായനാവാരത്തോടനുബന്ധിച്ച് ക്ലാസ് തലത്തില്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിനുകളുമായി ക്ലാസ് ലീഡര്‍മാര്‍
വീണ്ടുമൊരു വായനാവാരം എത്തിയിരിക്കുന്നു.
സ്കൂളുകളില്‍ ഒരാഴ്ച്ച നീളുന്ന
ആഘോഷപരിപാടികളും നാട്ടില്‍ ചില ക്ലബുകള്‍ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകളും
കഴിയുന്നതോടെ എല്ലാം തിരശിലയ്ക്കു പിന്നിലാകുന്നു. വായനയില്‍നിന്നുള്ള ഈ
പിന്‍വിളിയാണ് ഇന്ന് നമ്മള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം. എന്തു
ചെയ്യുന്നതിനും മുന്‍പ് , എനിക്കിതില്‍നിന്ന് ലഭിക്കുന്ന ലാഭമെന്ത് ..?..
എന്നു ചിന്തിച്ചു തുടങ്ങിയിരിക്കുന്ന തലമുറയാണ് ഇന്നുള്ളത്.
പാഠപുസ്തകങ്ങള്‍ പഠിച്ചാല്‍ ജോലി നേടാം. കാശു നേടാം. ബാക്കിയുള്ള സമയം
റ്റി.വി.യും കമ്പ്യൂട്ടറും . ഇതിനിടയില്‍ സമയം കണ്ടെത്തി പുസ്തകങ്ങള്‍
വായിച്ചിട്ടെന്തു പ്രയോജനം..! ഇതാണ് ഭൂരിഭാഗത്തിന്റയും ചിന്ത.
ഇന്റര്‍നെറ്റും ദൃശ്യമാധ്യമങ്ങളും വന്നതോടുകൂടി വായനയുടെ പ്രാധാന്യം
കുറഞ്ഞതായി കരുതുന്നവരുണ്ട്. യഥാര്‍ഥത്തില്‍ കുറയുകയല്ല കൂടുകയാണ്
ചെയ്തിരിക്കുന്നത്. ഇ-വായനയെ മറ്റൊന്നായി കാണേണ്ടതില്ല. പുസ്തകങ്ങള്‍
വാങ്ങി വായിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചിലവിലും എളുപ്പത്തിലും
ആനുകാലികങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ ഇന്റര്‍നെറ്റിലൂടെ
വായിക്കാന്‍ സാധിക്കുമ്പോള്‍ അത് കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കൊത്ത്
വായനയെ വളര്‍ത്തുന്ന ഒന്നായി നിലകൊള്ളുന്നു.
ഇനി മുകളില്‍ സൂചിപ്പിച്ച ചോദ്യത്തിലേയ്ക്ക്.. നല്ല വായനകൊണ്ട് എനിക്കെന്തു പ്രയോജനം..! പ്രയോജനമുണ്ട്..
ഇനി മുകളില്‍ സൂചിപ്പിച്ച ചോദ്യത്തിലേയ്ക്ക്.. നല്ല വായനകൊണ്ട് എനിക്കെന്തു പ്രയോജനം..! പ്രയോജനമുണ്ട്..
നല്ല പുസ്തകങ്ങള്‍ വായിക്കുന്നതുകൊണ്ട് എന്തു പ്രയോജനം..?
1 ചിന്തകളും ഭാവനകളും ഇതള്‍വിരിക്കാന്‍..
പുസ്തകങ്ങളില്‍ പിറവിയെടുക്കുന്ന വാങ്മയ ചിത്രങ്ങള്‍ ഒരു വ്യക്തിയുടെ സര്‍ഗാത്മക കഴിവുകളെ വളര്‍ത്തുന്നു. വായിക്കുന്ന വാക്കുകള്‍ ചിത്രങ്ങളായി മനസില്‍ പതിയുമ്പോള്‍ അത് ചിന്താശേഷിയും ഭാവനയും വളര്‍ത്തുന്ന ഒന്നായി മാറുന്നു. ടി.വി.യിലും കമ്പ്യൂട്ടറിലും കാണുന്ന വര്‍ണ്ണപ്പകിട്ടേറിയ ദൃശ്യങ്ങള്‍ക്ക് ഇതിനുള്ള കഴിവില്ല. അതായത് മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് പുസ്തകങ്ങള്‍ സഹായിക്കുന്നു.
2 വിജ്ഞാനം വര്‍ധിക്കാന്‍..
അറിവു വളര്‍ത്താന്‍ വായന കൂടിയേ തീരൂ. കുഞ്ഞുണ്ണി മാഷ് പറയുന്നതുപോലെ - " വായിച്ചാലും വളരും... വായിച്ചില്ലേലും വളരും... , വായിച്ചാല്‍ വിളയും.. വായിച്ചില്ലേല്‍ വളയും..!" ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് പലപ്പോഴും ഏതാനും സെക്കന്‍ഡുകളുടെമാത്രം ആയുസ്സാണുള്ളത്. അച്ചടിച്ചരൂപത്തില്‍ അത് കൈകളിലെത്തുമ്പോള്‍ ഈ പരിമതികള്‍ മറികടക്കുന്നു. വായനക്കാരന്റെ സൗകര്യാര്‍ഥം സമയം കണ്ടെത്തി വിശദമായി കാര്യങ്ങള്‍ മനസിലാക്കാം. ഇന്റര്‍നെറ്റുവഴിയുള്ള ബ്ലോഗ് വായനയ്ക്കും ഈ ഗുണമുണ്ട്.
3 നല്ല വ്യക്തിത്വത്തെ രൂപപ്പെടുത്താന്‍...
നല്ല ഗ്രന്ഥങ്ങള്‍ ഉത്തമ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്നു. മഹാത്മാ ഗാന്ധിയും ഡോ. എ.പി.ജെ. അബ്ദുള്‍കലാമുമടക്കം എത്രയോ ഉദാഹരണങ്ങളാണ് മനമുക്കുമുന്നിലുള്ളത്. സംസ്ക്കാരമുള്ള ഒരു തലമുറ ജന്മമെടുക്കണമെങ്കില്‍ നല്ല വായന കൂടിയേതീരൂ..
4 ജീവിത പ്രതിസന്ധികളെ നേരിടുവാന്‍..
നല്ല ഗ്രന്ഥങ്ങള്‍ ഉത്തമ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്നു. മഹാത്മാ ഗാന്ധിയും ഡോ. എ.പി.ജെ. അബ്ദുള്‍കലാമുമടക്കം എത്രയോ ഉദാഹരണങ്ങളാണ് മനമുക്കുമുന്നിലുള്ളത്. സംസ്ക്കാരമുള്ള ഒരു തലമുറ ജന്മമെടുക്കണമെങ്കില്‍ നല്ല വായന കൂടിയേതീരൂ..
4 ജീവിത പ്രതിസന്ധികളെ നേരിടുവാന്‍..
ജീവിതത്തിന്റെ വഴിത്തിരിവുകളില്‍ പ്രതിസന്ധികള്‍
നേരിടുവാന്‍ പലപ്പോഴും സഹായിക്കുന്നത് നല്ല പുസ്തകങ്ങളാണ്.
മന:ശാസ്ത്രജ്ഞര്‍ ഇത് വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ഒരു നല്ല നോവല്‍
വായിക്കുമ്പോള്‍ നാം അറിയാതെ തന്നെ അതിലെ കഥാപാത്രങ്ങളായി മാറുന്നു. ആ
കഥാപാത്രം നേരിടേണ്ടിവരുന്ന ദുരിതങ്ങളും പ്രയാസങ്ങളും
നമ്മുടേതുകൂടിയാകുന്നു. പിന്നീട് ഇത്തരം ഒരവസ്ഥയില്‍കൂടി
കടന്നുപോകേണ്ടിവരുമ്പോള്‍ അതിനെ ധീരതയോടെ നേരിടുവാന്‍ നമ്മെ സഹായിക്കുന്നത്
പണ്ടുവായിച്ച ഈ പുസ്തകമായിരിക്കും. പക്ഷേ നമ്മള്‍ അത് തിരിച്ചറിയാറില്ല
എന്നു മാത്രം.
5 ബിബ്ലിയോ തെറാപ്പി..
മുകളില്‍ പറഞ്ഞ മന:ശാസ്ത്രപരമായ കാര്യത്തിന്റെ ശാസ്ത്രീയമായതെളിവാണ് ഇത്. വായനാ ചികിത്സ എന്ന് ചുരുക്കി പറയാം. അസുഖത്തിന്റെ സ്വഭാവമനുസരിച്ച് യുക്തമായ പുസ്തകങ്ങള്‍ വായിക്കുവാന്‍ കൊടുക്കുന്നു. ഈ പുസ്തകങ്ങളിലെ കഥാപാത്രങ്ങളുടെ ജീവിത വിജയം വായനക്കാരന്റെ ചിന്തയ്ക്കു കാരണമാകുന്നു. അവരുമായി മാനസികമായി താരതമ്യം നടത്തുന്നു. ഇതെല്ലാം അയാളെ പുതിയ ഉണര്‍വ്വിലേയ്ക്ക് നയിക്കും.
5 ബിബ്ലിയോ തെറാപ്പി..
മുകളില്‍ പറഞ്ഞ മന:ശാസ്ത്രപരമായ കാര്യത്തിന്റെ ശാസ്ത്രീയമായതെളിവാണ് ഇത്. വായനാ ചികിത്സ എന്ന് ചുരുക്കി പറയാം. അസുഖത്തിന്റെ സ്വഭാവമനുസരിച്ച് യുക്തമായ പുസ്തകങ്ങള്‍ വായിക്കുവാന്‍ കൊടുക്കുന്നു. ഈ പുസ്തകങ്ങളിലെ കഥാപാത്രങ്ങളുടെ ജീവിത വിജയം വായനക്കാരന്റെ ചിന്തയ്ക്കു കാരണമാകുന്നു. അവരുമായി മാനസികമായി താരതമ്യം നടത്തുന്നു. ഇതെല്ലാം അയാളെ പുതിയ ഉണര്‍വ്വിലേയ്ക്ക് നയിക്കും.
ഈ കാര്യങ്ങള്‍ വളരെ മുന്‍പുതന്നെ തിരിച്ചറിഞ്ഞ്
പ്രവര്‍ത്തിച്ച ഒരു വലിയ മനുഷ്യന്റെ ഓര്‍മ്മ പുതുക്കലാണ് എല്ലാ വര്‍ഷവും
നാം ആചരിക്കുന്ന വായനാ ദിനവും വായനാ വാരവും...പി.എന്‍.പണിക്കര്‍.. കോട്ടയം
ജില്ലയിലെ നീലംപേരൂരില്‍ 1909-ല്‍ ജനിച്ച ഈ അദ്ധ്യാപകന്‍ പിന്നീട്
മലയാളിയുടെ ഗ്രന്ഥശാലാ ഗുരുവായി മാറി. പുതുവായില്‍ നാരായണ പണിക്കര്‍ എന്ന
പി.എന്‍.പണിക്കര്‍ , വീടുകള്‍ കയറിയിറങ്ങി പുസ്തകം ശേഖരിച്ചുകൊണ്ടാണ്
ഗ്രന്ഥശാലാ പ്രവര്‍ത്തനം ആരംഭിച്ചത്. ഗ്രന്ഥശാലയില്ലാത്ത ഒരു ഗ്രാമവും
കേരളത്തിലുണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു.
'വായിച്ചുവളരുക ,ചിന്തിച്ചു വിവേകം നേടുക' എന്ന
മുദ്രാവാക്യത്തോടെ കാസര്‍ഗോഡുമുതല്‍ പാറശാലവരെ അദ്ദേഹത്തിന്റെ
നേതൃത്വത്തില്‍ നടത്തിയ സാംസ്ക്കാരിക ജാഥ , കേരളചരിത്രത്തിന്റെ ഏടുകളില്‍
തങ്കലിപികളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒന്നാണ്. തിരുവിതാംകൂര്‍
ഗ്രന്ഥശാലാ സമ്മേളനത്തിന്റെ സംഘാടകന്‍ , ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ
സ്ഥാപകന്‍ , കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയുടെ (കാന്‍ഫെഡ്)
സ്ഥാപകനേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനായിരുന്ന ഇദ്ദേഹത്തിന്റെ
ചരമദിനമായ ജൂണ്‍ 19 നാം വായനാ ദിനമായും ആചരിക്കുന്നു
ജൂണ്‍ അഞ്ച് ;ലോകപരിസരദിനം!
വീണ്ടും ഒരു ജൂണ്‍ അഞ്ച് ;ലോകപരിസരദിനം!ഇക്കൊല്ലത്തെ
ആഗോളതാപനവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണിത്. അന്തരീക്ഷത്തിലെ CO2 വിന്റെ അളവ് കൂടുന്നത് അന്തരീക്ഷ താപനില വര്‍ദ്ധിപ്പിക്കുമെന്ന് നിങ്ങക്കറിയാം.ഹരിതഗൃഹപ്രഭാ
വന്‍കരകളിലെ തീരദേശങ്ങളേയും ഉയരുന്ന സമുദ്രജലം വെള്ളത്തില്‍ മുക്കുമെന്നുറപ്പാണ്.പക്ഷേ വന്‍കരയിലെ ജനങ്ങള്‍ക്ക് മറ്റ് ഉയര്‍ന്ന ഭാഗത്തേയ്ക്ക് മാറിത്തമസിക്കാന്‍ കഴിയുമെന്നത് ഒരു സാദ്ധ്യതയാണ്. നമ്മുടെ കൊച്ചി നഗരം യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു ഭീഷണിയുടെ നിഴലിലാണെന്ന് ഏതാനും വഷങ്ങക്ക് മുമ്പ് തന്നെ ഗവേഷകര്‍ മുന്നറിയിപ്പ് തന്നിരുന്നു.എന്നാല്‍ ചെറുദ്വീപുകളിലെ ജനസമൂഹത്തിന്റെ സ്ഥിതി വ്യത്യസ്തമാണ്.നാല് വശത്ത് നിന്നും സമുദ്രജലം ഉയര്‍ന്ന് വരുമ്പോള്‍ ജലസമാധിക്ക് വഴങ്ങുകയല്ലതെ അവരുടെ മുന്നില്‍ വേറെ മാര്‍ഗ്ഗങ്ങളില്ല . ലോകത്ത് ധാരാളം ചെറുദ്വീപുകള്‍ ഇത്തരം അപകടഭീഷണി നേരിടുന്നുണ്ട്. ഒരുദാഹരണം പസഫിക്ക് സമുദ്രത്തിലെ കിരിബാറ്റി ദ്വീപ് സമൂഹമാണ്. അവയില്‍ ഭൂരിഭാഗവും സമുദ്രജലവിതാനം ഉയരുന്നതിനാല്‍ കടലില്‍ മുങ്ങിപ്പോകുമെന്ന ഭീഷണിയിലാണത്രേ.ഈ ദ്വീപിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം സമുദ്രനിരപ്പില്‍ നിന്ന് രണ്ട് മീറ്റര്‍ മാത്രമേ ഉയരമുള്ളൂ.അതുപോലെതന്നെയാണ്
നിസ്സാരക്കാരല്ല ഈ ദ്വീപുകളൊന്നും.ലോകസമുദ്രത്
എന്തെല്ലാമാണ് ഇത്തരം ചെറുദ്വീപ് സമൂഹങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍? വന്‍കരകള്‍ നേരിടുന്ന എല്ലാ പ്രതിസന്ധികളും -വിശേഷിച്ച് പാരിസ്ഥിതിക പ്രതിസന്ധികള്‍ -ചെറുദ്വീപുകളേയും വലയ്ക്കുന്നുണ്ട്. മലിനീകരണം ഇവിടങ്ങളില്‍ വലിയ പ്രശ്നമായി മാറിയിട്ടുണ്ട്.ഇതു കൂടാതെ സുസ്ഥിരമല്ലാത്ത രീതിയിലുള്ള ഉപഭോഗവര്‍ദ്ധനവ് ,പ്രകൃതിവിഭവ നാശം, പ്രകൃതിദുരന്തങ്ങളുടെ ഉയര്‍ന്ന തോതിലുള്ള സാദ്ധ്യത,തുടര്‍ച്ചയായുള്ള വ്യവസായവത്ക്കരണം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍,വര്ദ്ധിച്ചുവ
ഒരു ദ്വീപിലെ മുഴുവന്‍ മനുഷ്യരേയും മറ്റൊരിടത്തേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കാമെന്ന
ലോകസമൂഹം ഇത് തിരിച്ചറിയാനും ഗൗരവത്തില്‍ ചര്‍ച്ച ചെയ്യാനും തുടങ്ങിയിട്ടുണ്ട്. ചെറുദ്വീപുകള്‍ക്കും വികസ്വരദേശങ്ങള്‍ക്കും വേണ്ടിയുള്ള മൂന്നാമത്തെ അന്താരാഷ്ട്ര സമ്മേളനം ഈ വര്‍ഷം സെപ്റ്റംബറില്‍ ചേരും.പസഫിക്കിലെ തന്നെ ഒരു ചെറുദ്വീപ് ആയ സമോവ(Samoa)യില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ നാലു വരെയാണ് ഈ സമ്മേളനം ചേരുക. ഇതിന്റെ മുന്നോടിയയാണ് ഈ വര്‍ഷത്തെ പരിസര ദിന മുദ്രാവാക്യമായി ഇക്കാര്യം തെരഞ്ഞെടുത്തിട്ടുള്ളത്.തുട
ജൂൺ 17 - ചങ്ങമ്പുഴ ചരമദിനം
മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളിൽനിന്നു തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്നു മഹാകവി ചങ്ങമ്പുഴ. മലയാളത്തിന്റെഈ പ്രിയപ്പെട്ട കവി 1911 ഒക്ടോബർ 11-ന് ജനിച്ചു. ജന്മദേശം ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയാണ്. ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ് മാതാവ്. പിതാവ് തെക്കേടത്തു വീട്ടിൽ നാരായണമേനോനും.
ഒരു നിർദ്ധനകുടുംബത്തിലെ അംഗമായിജനിച്ച ചങ്ങമ്പുഴ ബാല്യകാലവിദ്യാഭ്യാസം വളരെ ക്ലേശകരമായാണ് നിർവ്വഹിച്ചത്. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ, ആലുവ സെന്റ് മേരീസ് സ്കൂൾ, എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ് ആൽബർട്ട്സ് സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യയനം നടത്തി അദ്ദേഹം ഹൈസ്കൂൾ
വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്കൂൾ വിദ്യാഭ്യാസം അവസാനിച്ചകാലത്താണ് അദ്ദേഹത്തിന്റെ സുഹൃത്തും ഇടപ്പള്ളിപ്രസ്ഥാനത്തിന്റെജനയിതാക്കളിൽ ഒരാളും കവിയുമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ള അന്തരിച്ചത്. ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പർശിച്ചു. 'രമണൻ' എന്ന വിലാപകാവ്യം എഴുതുന്നതിന് ഈ സംഭവം പ്രേരണയായി. ആ കൃതി മലയാളത്തിൽ അതിപ്രശസ്തമായി.എറണാകുളം മഹാരാജാസ് കോളേജിലും തുടർന്നു തിരുവനന്തപുരം ആർട്ട്സ് കോളേജിലും പഠിച്ച് അദ്ദേഹം ഓണേഴ്സ് ബിരുദം നേടി. മഹാരാജാസ് കോളേജിൽ
പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ പ്രശസ്തനായ കവിയായിത്തീർന്നിരുന്നു. പല പ്രസിദ്ധകൃതികളും അന്നു പുറത്തുവന്നിരുന്നു. വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീദേവിഅമ്മയെ വിവാഹം ചെയ്തു. പഠനത്തിനുശേഷം ദുർവ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാൾ അവിടെ തുടർന്നില്ല. രണ്ടുവർഷത്തിനു ശേഷം രാജിവെച്ചു മദിരാശിയിലെ ലോ കോളേജിൽ ചേർന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കുമടങ്ങി.പിൽക്കാലത്ത് ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ് രചിക്കപ്പെട്ടത്. ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം ജോലി ചെയ്തു. അനന്തരം അദ്ദേഹം എഴുത്തിൽ
മുഴുകി ഇടപ്പള്ളിയിൽ സകുടുംബം താമസിച്ചു.ഉൽക്കണ്ഠാകുലമായ പല പരിവർത്തനങ്ങൾക്കും വിധേയമാവുകയായിരുന്നു പിന്നീടദ്ദേഹത്തിന്റെ ജീവിതം. ആദ്യം വാതരോഗവും തുടർന്നു ക്ഷയരോഗവുംപിടിപെട്ടു. എന്തും സഹിച്ചും ജീവിതം ആസ്വദിക്കുവാൻ അതീവതാൽപര്യം കാണിച്ച ആ മഹാകവി മരണവുമായി അനുക്ഷണം അടുക്കുകയായിരുന്നു അപ്പോൾ. നാളുകൾ അധികം നീങ്ങിയില്ല. കേരളത്തിലെ സഹൃദയലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട്, 1948 ജൂൺ 17-ആം തീയതി ഉച്ചതിരിഞ്ഞ് തൃശ്ശിവപേരൂർ മംഗളോദയം നഴ്സിങ്ങ് ഹോമിൽവച്ച്, ഈ
ലോകത്തോട് അദ്ദേഹം യാത്രപറഞ്ഞു. സ്വന്തം നാടായ ഇടപ്പള്ളിയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സാംസ്കാരിക സമിതി, കലാവേദി, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, പാർക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വർഷം തോറും ചങ്ങമ്പുഴയുടെ ഓർമ്മക്ക് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു പോരുന്നു.കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്. അതിമനോഹരങ്ങളായ കാവ്യങ്ങൾ കൊണ്ടുതന്നെയാവാം ജോസഫ് മുണ്ടശ്ശേരി അദ്ദേഹത്തെ 'നക്ഷത്രങ്ങളുടെ പ്രേമഭാജനം' എന്നു വിശേഷിപ്പിച്ചത്.
സപ്തംബര്‍ 16 ഓസോണ്‍ ദിനം
ഓസോണ്‍ ദിനം ഓര്‍മ്മിപ്പിക്കുന്നത്
സെപ്റ്റംബര്‍ 16 ലോക ഓസോണ്‍ ദിനമാണ് .ഐക്യ രാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ളി 1988 ലാണ് ഈ ദിവസം ഓസോണ്‍ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. ഓസോണ്‍ പാളി സംരക്ഷിക്കുന്നതിനായി 1987 സെപ്തംമ്പര്‍ 16 നാണ് മോണ്‍ട്രിയയില്‍ ഉടമ്പടി ഒപ്പുവച്ചത് . ഓസോണ്‍ പാളിയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉല്‍പാദനവും ഉപയോഗവും കുറയ്കുകയായിരുന്നു ഉടമ്പടിയുടെ ഉദ്ദേശം. ഇതിനെത്തുടര്‍ന്ന് ഈ ദിവസം ഓസോണ്‍ ദിനമായി ആചരിച്ചുവരികയാണ് . എന്താണ് ഓസോണ്‍? മൂന്നു ആറ്റം ഓക്സിജന്‍ – ( O3 )- യാണ് ഓസോന്‍ എന്നറിയപ്പെടുന്നത്. അന്തരീക്ഷത്തില്‍ വ്യാപകമായി അടങ്ങിയിരിക്കുന്ന ഓക്സിജന്റെ തന്നെ ദ്വയാറ്റോമികതന്മാത്രയായ O2-നേക്കാള്‍ അസ്ഥിരമാണ് ഈ രൂപം.. അന്തരീക്ഷത്തിലെ ഓസോണ്‍ വാതകം കൂടുതലായി കാണുന്നത് ഭൂപ്രതലത്തില്‍ നിന്ന് ഏകദേശം 20 മുതല്‍ 50 കിലോമീറ്റര്‍ വരെ ഉയരെയുള്ള സ്ട്രാറ്റോസ്ഫിയര്‍ എന്ന മേഖലയിലാണ് സൂര്യ രശ്മിയിലെ ദോഷകാരികളായ അള്‍ട്രാ വയലറ്റ് കിരണങ്ങളെ (UV -ബി) അന്തരീക്ഷത്തിലേക്ക് കടത്തിവിടാതെ തടഞ്ഞുനിര്‍ത്തുന്ന ഒരു ഭൂവസ്ത്രമായി ഓസോണ്‍ പാളികളെ വിശേഷിപ്പിക്കാം. ഈ ഭൂവസ്ത്രത്തില്‍ ക്ഷതമേല്‍പിക്കുന്നത് കൊടിയ വിപത്തുകള്‍ക്കു വഴിവയ്ക്കും. നിത്യഹരിത ഭൂമിയെ പാടേ ഊഷരമാക്കുവോളം അപകടകാരികളാണ് അള്‍ട്രാ വയലറ്റ് കിരണങ്ങള്‍. ഭൂമിയുടെ ചൂട് കൂടുന്നതുകൂടാതെ മാരകമായ ത്വക്ക് കാന്‍സര്‍ ഉണ്ടാകുന്നതിനും ഓസോണ്‍ ശോഷണം കാരണമാവും.ഓസോന്‍ പാളികള്‍ നശിച്ചാല്‍ അത് ഭൂമിയില്‍ മാനവരാശിയുടെ തന്നെ നിലനില്‍പ്പിന് ഭീഷണിയാവും. ഓസോണിനെ സംരക്ഷിക്കാന്‍ എല്ലവരും പ്രതിജ്ഞാബദ്ധരായേ മതിയവൂ എന്ന് ഐക്യരാഷ്ട്രസഭ ഓര്‍മ്മിപ്പിക്കുന്നു. 2010 ല്‍ ഓസോണ്‍ പാളിയിലെ `വിള്ളല്‍’ കണ്ടെത്തിയിട്ട് 25 വര്‍ഷം തികയുന്നു. 1985 മേയില്‍ പുറത്തിറക്കിയ നേച്ചര്‍ എന്ന ഗവേഷണ ജേണലിലാണ് ഇതുസംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചത്. അന്റാര്‍ട്ടിക് മേഖലയിലാണ് ഓസോണ്‍ കവചത്തിലെ വിള്ളല്‍ ആദ്യം നിരീക്ഷിക്കപ്പെട്ടത്. ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയിലെ ശാസ്‌ത്രജ്ഞരായ ജോയ് ഫാര്‍മാന്‍, ബ്രിയാന്‍ ഗാര്‍ഡിനെര്‍, ജോനാതന്‍ ഷാങ്‌ക്ലിന്‍ എന്നിവര്‍ ചേര്‍ന്നാണ് അതു കണ്ടെത്തിയത്. വിള്ളല്‍ എന്ന് പറയുന്നത് പാളിയിലെ ശോഷണം മാത്രമാണ്. ഓസോണ്‍പാളിയുടെ നാശത്തിനു കാരണമാവുന്ന പദാര്‍ഥങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നുണ്ടെന്ന് 1970 കളില്‍ തന്നെ മനസ്സിലാക്കിയിരുന്നെങ്കിലും അത് പ്രതീക്ഷിച്ചതിലേറെ ഭീകരമായ ആക്രമണമാണെന്നു തെളിയിച്ചത് നേച്ചറിലെ പഠനപ്രബന്ധമായിരുന്നു. ഈ വിനകള്‍ക്കെല്ലാം കാരണം ഓസോണ്‍ പ്രതലത്തിന് ക്ഷതമേല്‍പ്പിക്കുന്ന ക്ളോറോഫ്ളൂറോ കാര്‍ബണുകളും, ലാഫിങ്ങ് ഗ്യാസ് എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ് ഗ്യാസുമാണെന്നതാണ് സത്യം. അതിന് എന്താണ് നാം ചെയ്യേണ്ടത്? ഓസോണിനെ നശിപ്പിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കതിരിക്കുക ; ഓസോന്‍ സൗഹൃദ ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുക. ക്ലോറോ ഫ്ലുറോ കാര്‍ബണുകളുടെ അനധികൃത വ്യാപാരം തടയണം, മീതൈല്‍ ബ്രോമൈഡിന്‍റെ ഉപയോഗം സമയബന്ധിതമായി കുറച്ചുകൊണ്ടു വരണം, അതിനു പകരമുള്ള വസ്തുക്കള്‍ കണ്ടുപിടിക്കണം. സാധാരണ നാം വീട്ടില്‍ ഉപയോഗിക്കുന്ന ഫ്രിഡ്ജ് ,അഗ്നിശമന യന്ത്രങ്ങള്‍, എയ്റോസോള്‍ സ്പ്രേകള്‍ എന്നിവയില്‍ നിന്നും ഓസോണ്‍ നാശക രാസവസ്തുക്കള്‍ അന്തരീക്ഷത്തില്‍ എത്തുന്നു. തൊണ്ട് അഴുകുന്നതും ഒസൊണിന് നാശമുണ്ടാക്കുന്നു എന്ന് ചില പഠനങള്‍ ചൂണ്ടിക്കാട്ടുന്നു. സി.എഫ്.സി ( chloro fluro carbon ) കള്‍ വിഘടിച്ചുണ്ടാകുന്ന ഒരു ക്ളോറിന്‍ ആറ്റത്തിന് ഒരു ലക്ഷം ഓസോണ്‍ തന്മാത്രകളെ നശിപ്പിക്കാമെന്നത് അറിഞ്ഞിരിക്കുന്നതെങ്കിലും നല്ലതാണ്. ഇന്നു പുറന്തള്ളൂന്ന സി.എഫ്.സി കള്‍ ഓസോണ്‍ പ്രതലത്തില്‍ എത്തിച്ചേരാന്‍ വര്‍ഷങ്ങളെടുക്കും. കുറഞ്ഞത് 50 വര്‍ഷമെങ്കിലും തുടര്‍ന്നായിരിക്കും അതിന്‍റെ വിപത്തുകള്‍ വെളിപ്പെടുന്നത്. അതുകൊണ്ട് ഇന്ന് നമ്മള്‍ ഓസോണ്‍ സംരക്ഷിക്കാന്‍ ചെയ്യുന്നത് അടുത്ത തലമുറയ്ക്ക് കൂടിയാണ് ഗുണം ചെയ്യുക. ഒഴോനെ പാളിക്ക് കേടു വരാനുള്ള വേറൊരു കാരണം ആഗോള താപനമാണ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ (Co2) അളവു അനുദിനം ഉയരുന്നതാണു അഗോളതാപനത്തിനു നിദാനം. അന്തരീക്ഷത്തില്‍ വെറും .2 ശതമാത്തില്‍ താഴെ മാത്രമേ കാര്‍ബണ്‍ ഡയോക്സൈഡുള്ളൂ.നൈട്രജന്‍,ഓക്സിജന്‍,എന്നീ വാതകങ്ങളാണു അധികപങ്കും.വളരെ നേരിയ അളവിലെ ഉള്ളുവെങ്കിലും അന്തരീക്ഷോഷ്മാവു പിടിച്ചു നിര്‍ത്തുന്നത് കാര്‍ബണാണു.ഭൌമന്തരീക്ഷത്തിലെ താപനില ശരാശരി 14 ഡിഗ്രി സെല്‍ഷ്യസാണു.സൂര്യനില്‍ നിന്നെത്തു താപം ഭൂമിയില്‍ പിടിച്ചു നിര്‍ത്തുന്നന്നത് കാര്‍ബണ്‍ ഡയോക്സൈഡും മീഥൈനുമാണു.ഭൂമിയിലെത്തുന്ന സൂര്യതാപത്തിന്റെ ഒരംശം പ്രതിഫലിച്ചും വിഗിരണം വഴിയും പുറത്തു പോവുന്നു.ഇത് തടഞ്ഞു നിര്‍ത്തുന്നത് ഈ വാതകങ്ങളാണു.ചൂടു തടഞ്ഞു നിര്‍ത്തുന്ന ഈ പ്രക്രിയയ്ക്ക ഹരിത ഗൃഹ പ്രഭാവം എന്നാണു പറയുന്നത്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കൂടുമ്പോള്‍ കൂടുതല്‍ സൂര്യതാപം അത് ആഗിരണം ചെയ്യുന്നു.അതു മൂലം ഭൂമിയിലെ ചൂടു ഉയരുന്നു.മഞ്ഞുമലകള്‍ ഉരുകുന്നു.ഈ ജലം കുത്തിയൊഴുകി കടലുകള്‍ നിറയുന്നു.ദ്വീപസമൂഹങ്ങള്‍ വെള്ളത്തിനടിയിലാകുന്നു;തീരദേശങ്ങള്‍ കടല്‍ വിഴുങ്ങുന്നു.കാലാവസ്ഥാവ്യതിയാനങ്ങള്‍ ഉണ്ടാകുന്നു.ഋതുക്കള്‍ക്ക് താളപ്പിഴ സംഭവിക്കുന്നതോടെ കൃഷി മുടങ്ങുന്നു.ഭക്ഷ്യക്ഷാമവും വറുതിയും ഉണ്ടാകുന്നു. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കൂടുന്നത് എന്തുകൊണ്ടാണെന്ന് നമുക്കറിയാം.ഫോസില്‍ ഇന്ധനങ്ങളായ പെട്രോളും ഡീസലും മറ്റു കത്തിക്കുന്നതാണു മുഖ്യകാരണം. അതുകൊണ്ട് ഈ ഒസോനെ ദിനത്തില്‍ നമുക്കും ചിലത് ചെയ്യാം… ഒന്നാമതായി ഭൂമിയെ പച്ചപുതപ്പിക്കുക. കൂടുതല്‍ മരങ്ങള്‍ നാട്ടു പിടിപ്പിക്കുന്നതിലൂടെ അന്ധരീക്ഷതിലെ കാര്‍ബണ്‍ ഡ യോ ക്സൈ ഡിന്റെ അളവ് കുറക്കാന്‍ സാധിക്കും. രണ്ടാമതായി ഫോസ്സില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക, കേരളത്തിന്റെ കാര്യമെടുക്കുക.ഉയര്‍ന്ന സാമ്പത്തികശേഷി കാരണം മിക്കവര്‍ക്കും ഇന്ന് സ്വന്തം വാഹനമുണ്ടു.മാറുന്ന സാമൂഹികമൂല്യങ്ങളാല്‍ പൊതുവാഹനങ്ങള്‍ ഉപയോഗിക്കവരുടെ എണ്ണം കുറയുകയാണു.വര്‍ദ്ധിച്ചുവരുന്ന വാഹനങ്ങള്‍ നിരത്തുകളെ മരണക്കെണികളാക്കുക മാത്രമല്ല,അന്തരീക്ഷമലിനീകരണത്തിനും അതുവഴി ആഗോളതാപനത്തിനും വഴിതെളിക്കുകയും ചെയ്യുന്നു.അതിനാല്‍ ട്രെയിന്‍,ബസ് തുടങ്ങിയ പൊതു യാത്രാവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കണം.പോഷ് കാറുകളില്‍ ചീറിപ്പാഞ്ഞു നടക്കുന്ന നമ്മുടെ മന്ത്രിമാരും രാഷ്ട്രീയക്കാരുമൊക്കെ ബസിലും ട്രെയിനിലുമൊക്കെ സഞ്ചരിച്ച് മാതൃക കാട്ടട്ടെ.മെട്രോ-സബര്‍ബന്‍ ട്രെയിനുകള്‍ നഗരങ്ങളിലെ യാത്രാത്തിരക്ക് കുറക്കും;അത് ആഗോളതാപനത്തിനെതിരെ നല്ലൊരു കാല്‍ വെയ്പ്പാകും. രാമക്കല്‍മേട്ടിലും അട്ടപ്പാടിയിലും മാത്രമല്ല കാറ്റുവീശിയടിക്കുന്നത്.കാറ്റില്‍ നിന്നും തിരയില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാവുന്ന നൂറുകണക്കിനു സ്ഥലങ്ങള്‍ നമുക്കുണ്ടു.അതിനു കേന്ദ്രസര്‍ക്കാരിന്റെ സാങ്കേതിക സഹായവും സബ്സിഡിയുമുണ്ടു. എന്നിട്ടും പാരമ്പര്യേതരോര്‍ജ്ജഉത്പാദനമേഖയില്‍ നാം വട്ടപൂജ്യമാണു. പിന്നെ സൈക്കിളിന്റെ ഉപയോഗം വര്‍ധിപ്പിക്കാനുള്ള വഴികള്‍ നോക്കുക. ഓരോ വീട്ടിലും ഒരു സൈക്കിള്‍ എങ്കിലും വാങ്ങട്ടെ .സൈക്കിളിലൂടെ ആരോഗ്യം നേരെയാകും.രോഗപീഡകള്‍ കുറയും.ലോകം നന്നാകും.നഗരങ്ങളില്‍ മലിനീകരണം കുറയും: വായു ശുദ്ധമാകും.അങ്ങനെ ആഗോളതാപനം കുറയും.പക്ഷേ ,അതിനു റോഡുകളില്‍ സൈക്കിളോടിക്കാന്‍ ചൈനയിലെപ്പോലെ നിരത്തുകളില്‍ സൈക്കിള്‍ ബേ ഉണ്ടാക്കണം. ഈ ഭൂമി വരും തലമുറക്കും കൂടിയുള്ളതാണ്… അതിനാല്‍ ഭൂമിയെ സംരക്ഷിക്കാന്‍ എല്ലാവരും ഒന്നിക്കുക….
വൈക്കം മുഹമ്മദ് ബഷീര്‍
വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്) മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. 1982-ൽ ഇന്ത്യാ ഗവൺമെൻറ് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.
ജീവിതരേഖ
1908 ജനുവരി 21 ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ്
ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ.
പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം
ഇംഗ്ളീഷ് സ്കൂളിലും.
രസകരവും സാഹസികവുമാണ് ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത് കേരളത്തിലെത്തിയ ഗാന്ധിജിയെ
കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തിൽ
വഴിത്തിരിവായത്. കാൽനടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി
കോഴിക്കോട്ടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്
എടുത്തുചാടി.ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ
പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ
പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട് ഭഗത് സിംഗ് മാതൃകയിൽ
തീവ്രവാദ സംഘമുണ്ടാക്കി.തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ
തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാല കൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന്
അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ
വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ
കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും
കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല
ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള
സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും
ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും-തീവ്ര ദാരിദ്ര്യവും,മനുഷ്യ
ദുരയും നേരിട്ടു കണ്ടു, ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ
സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ
എഴുത്തുകാർ മലയാള സാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റലിനിടയിൽ
കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.
പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യിൽ പ്രസിദ്ധീകരിച്ച തങ്കം
ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീർ
പത്രാധിപരുടെയടുത്തെത്തിയത്. എന്നാൽ ജോലി തരാൻ നിവൃത്തിയില്ലെന്നും, കഥ
എഴുതിത്തന്നാൽ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീർ ഗത്യന്തരമില്ലാതെ
ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും ,
കോങ്കണ്ണും, കൂനുമുള്ള യാചകൻ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.
ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്. ഫാബി ബഷീറാണ് ഭാര്യ. അനീസ്, ഷാഹിന എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 1994 ജൂലൈ 5-ന് ബഷീർ അന്തരിച്ചു.
സാഹിത്യശൈലി
സാമാന്യം മലയാളഭാഷ അറിയാവുന്ന ആർക്കും ബഷീർ സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം
അല്ലെങ്കിൽ ബഷീർ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത്
അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട്
അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു.
സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ
അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും , ഭിക്ഷക്കാരും,
വേശ്യകളും,പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളും നിറഞ്ഞ ഒരു
ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ
,വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല.
സമൂഹത്തിനു നേരെയുള്ള വിമർശനം നിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം
ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തിൽ ഉന്നത നിലവാരം പുലർത്തുന്നവർ
മാത്രം നായകൻമാരാവുക, മുസ്ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക
തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകൾക്ക് മോചനം നൽകിയത് ബഷീറാണ്.
തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി.
ഇസ്ലാം മതത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും
വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.
കൃതികൾ
- പ്രേമലേഖനം (നോവൽ) (1943)
- ബാല്യകാലസഖി (നോവൽ) (1944)
- ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951)
- ആനവാരിയും പൊൻകുരിശും (നോവൽ) (1953)
- പാത്തുമ്മയുടെ ആട് (നോവൽ) (1959)
- മതിലുകൾ (നോവൽ; 1989-ൽ അടൂർ ഗോപാലകൃഷ്ണൻ സിനിമയാക്കി) (1965)
- ഭൂമിയുടെ അവകാശികൾ (ചെറുകഥകൾ) (1977)
- ശബ്ദങ്ങൾ (നോവൽ) (1947)
- അനുരാഗത്തിൻറെ ദിനങ്ങൾ (ഡയറി; “കാമുകൻറെ ഡയറി” എന്ന കൃതി പേരുമാറ്റിയത്) (1983)
- സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ) (1953)
- വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ)(1954)
- ഭാർഗവീനിലയം (1985) (സിനിമയുടെ തിരക്കഥ; “നീലവെളിച്ചം” (1964) എന്ന ചെറുകഥയിൽ നിന്നും)
- കഥാബീജം (നാടകത്തിന്റെ തിരക്കഥ) (1945)
- ജന്മദിനം (ചെറുകഥകൾ) (1945)
- ഓർമ്മക്കുറിപ്പ് (ചെറുകഥകൾ) (1946)
- അനർഘനിമിഷം (ചെറുകഥകൾ) (1946)
- വിഡ്ഢികളുടെ സ്വർഗ്ഗം (ചെറുകഥകൾ) (1948)
- മരണത്തിൻറെ നിഴൽ (നോവൽ) (1951)
- മുച്ചീട്ടുകളിക്കാരൻറെ മകൾ (നോവൽ) (1951)
- പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകൾ) (1952)
- ജീവിതനിഴൽപാടുകൾ (നോവൽ) (1954)
- വിശപ്പ് (ചെറുകഥകൾ) (1954)
- ഒരു ഭഗവദ്ഗീതയും കുറെ മുലകളും (ചെറുകഥകൾ) (1967)
- താരാ സ്പെഷ്യൽസ് (നോവൽ) (1968)
- മാന്ത്രികപ്പൂച്ച (നോവൽ) (1968)
- നേരും നുണയും (1969)
- ഓർമ്മയുടെ അറകൾ (ഓർമ്മക്കുറിപ്പുകൾ) (1973)
- ആനപ്പൂട (ചെറുകഥകൾ) (1975)
- ചിരിക്കുന്ന മരപ്പാവ (ചെറുകഥകൾ) (1975)
- എം.പി. പോൾ (ഓർമ്മക്കുറിപ്പുകൾ) (1991)
- ശിങ്കിടിമുങ്കൻ (ചെറുകഥകൾ) (1991)
- ചെവിയോർക്കുക! അന്തിമകാഹളം! (പ്രഭാഷണം; 1987 ജനുവരിയിൽ കാലിക്കറ്റ് സർവ്വകലാശാല ഡി.ലിറ്റ്. ബിരുദം നൽകിയപ്പോൾ നടത്തിയ പ്രഭാഷണം) (1992)
- യാ ഇലാഹി! (ചെറുകഥകൾ; മരണശേഷം പ്രസിദ്ധീകരിച്ചത്) (1997)
- നൂറുരൂപാ നോട്ട് (ചെറുകഥ)
- സർപ്പയജ്ഞം (ബാലസാഹിത്യം)
- ബഷീറിന്റെ തിരഞ്ഞെടുത്ത കത്തുകൾ മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
കൃതികളുടെ പരിഭാഷകൾ
അതീവ ലളിതവും എന്നാൽ ശൈലികൾ നിറഞ്ഞതുമായ ആ രചനകൾ മലയാള വായനക്കാർക്ക്
പാരായണസുഗമങ്ങളായിരുന്നെങ്കിലും അവ പരിഭാഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കി.
എന്നിരുന്നാലും ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്നീ നോവലുകൾ ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം തർജമ ചെയ്തു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ കൃതികൾ സ്കോട്ട്‌ലണ്ടിലെ ഏഡിൻബറോ സർവ്വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഡോ. റൊണാൾഡ് ആഷർ
എന്ന വിദേശിയാണ് ഇവ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത്. ഫ്രഞ്ച്, മലായ്,
ചൈനീസ് , ജാപ്പനീസ് ഭാഷകളിലും പരിഭാഷകൾ വന്നിട്ടുണ്ട്. ഇതിനു പുറമേ മതിലുകൾ, ശബ്ദങ്ങൾ, പ്രേമലേഖനം എന്നീ നോവലുകളും പൂവൻപഴം ഉൾപ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഓറിയന്റ് ലോങ്മാൻ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു.
ചലച്ചിത്രങ്ങൾ
1.ഭാർഗ്ഗവീനിലയം
മൂലകഥ: നീലവെളിച്ചം. നിർമ്മാണം:ചന്ദ്രതാര.
2.മതിലുകൾ
ബഷീറിന്റെ മതിലുകൾ എന്ന നോവൽ സിനിമയായിട്ടുണ്ട്. ആ ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീർ ആയി അഭിനയിച്ചത് പ്രശസ്ത നടൻ മമ്മൂട്ടി ആണ്. മതിലുകളിലെ അഭിനയത്തിന് മമ്മൂട്ടിക്കു മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. അടൂർ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തത്.
3.ബാല്യകാലസഖി
സിനിമയായിത്തീര്ന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് ബാല്യകാലസഖി. സംവിധാനം പി. ഭാസ്കരൻ. നിർമ്മാണം:കലാലയ ഫിലിംസ്. പ്രേം നസീറാണ് മജീദായി അഭിനയിച്ചത്. ഈ സിനിമ പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച് വീണ്ടും വരുന്നു.
ബഹുമതികൾ
- ഇന്ത്യാ ഗവൺമന്റിന്റെ പത്മശ്രീ (1982)
- കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
- കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്,
- കാലിക്കറ്റ് സർവ്വകലാശാലയുടെ 'ഡോക്ടർ ഓഫ് ലെറ്റേഴ്സ്' ബിരുദം (1987)
- സംസ്കാരദീപം അവാർഡ് (1987)
- പ്രേംനസീർ അവാർഡ് (1992)
- ലളിതാംബിക അന്തർജ്ജനം അവാർഡ് (1992).
- മുട്ടത്തുവർക്കി അവാർഡ് (1993).
- വള്ളത്തോൾ പുരസ്കാരം(1993).
(മലയാള മനോരമ : 27.06.2013)
ലോകപരിസ്ഥിതി ദിനം