സാക്ഷരം പൂര്‍ത്തീകരണപ്രഖ്യാപനം
കാസര്ഗോഡ് ഡയറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പിലാക്കിയ സാക്ഷരം പരിപാടിയുടെ സ്കൂൾതല പൂർത്തീകരണ പ്രഖ്യാപനം 2014 ഡിസംബര് 1 ന് നടന്നു. ഉദുമ
പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി പ്രമീള പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് ശ്രീ.സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സാക്ഷരം പൂര്‍ത്തീകരണപ്രഖ്യാപനം ഹെഡ്മാസ്റ്റര്‍ ശ്രീ.പി.പി.ചന്ദ്രന്‍ നിര്‍വഹിച്ചു.
പദ്ധതിയില്‍ ഉള്‍പെട്ട കുട്ടികള്‍ക്കായി നടത്തിയ സര്‍ഗോത്സവത്തില്‍ കുട്ടികള്‍ നടത്തിയ രചനകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ മാഗസിന്റെ പ്രകാശനം ബഹു. ബേക്കല്‍ ബി.പി.ഒ ശ്രീ.ശിവാനന്ദന്‍ അവര്‍കള്‍ നിര്‍വഹിച്ചു.
മികവുതെളിയിച്ച കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും തുടര്‍ വായനക്കുള്ള സാമഗ്രികളും ചടങ്ങില്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍മാരായ ശ്രീമതി ശോഭന, ശ്രീ.ബാലകൃഷ്ണന്‍, ശ്രീമതി ആയിഷ, ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ അയൂബ് ഖാന്‍, ശ്രീ രത്നാകരന്‍ തൊട്ടിയില്‍ എന്നിവര്‍ സംസാരിച്ചു. എസ്.ആര്‍.ജി കണ്‍ വീനര്‍ ശ്രീമതി ഗീത കുമ്പള നന്ദി പറഞ്ഞു. സാക്ഷരം കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.