ബേക്കല്‍ ഉപജില്ലാ ശാസ്ത്രമേള
ജി.യു.പി.എസ് ബാര ചാമ്പ്യന്‍മാര്‍
അജാനൂര്‍ ഇക് ബാല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന ബേക്കല്‍ ഉപജില്ലാ ശാസ്ത്രമേളയില്‍
ബാര ഗവണ്‍മെന്റ് യു.പി.സ്കൂള്‍ തിളക്കമാര്‍ന്ന നേട്ടത്തോടെ ചാമ്പ്യന്‍മാരായി.
യു.പി.വിഭാഗം ശാസ്ത്രമേളയില്‍ വര്‍ക്കിംഗ് മോഡല്‍, റിസര്‍ച്ച് ടൈപ്പ് പ്രോജക്ട്, ഇംപ്രൊവൈസ്ഡ് എക്സിപിരിമെന്റ്
എന്നിവയില്‍ ഒന്നാം സ്ഥാനവും സ്റ്റില്‍ മോഡലില്‍ രണ്ടാം സ്ഥാനവും നേടിക്കൊണ്ട് 38 പോയന്റുമായാണ്
ബാര ചാമ്പ്യന്‍മാരായത്.
ഈ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച ദീപക്, അഭിജിത്, മുഹമ്മദ് റിസാല്‍, ശ്രീരാജ്, അര്‍ച്ചന, ആര്യനന്ദ,
അര്‍ജുന്‍, ശലഭ എന്നീ കുട്ടികളെ സ്റ്റാഫ് കൗണ്‍സിലും പി.ടി.എ യും ചേര്‍ന്ന് അഭിനന്ദിച്ചു