കളിച്ചും
ചിരിച്ചും
അറിവുപങ്കുവെച്ചും കുട്ടികള്‍
സാക്ഷരം സര്‍ഗാത്മകക്യാമ്പിനെ ഉണര്‍വ്വിന്റെ ഉല്‍സവമാക്കി മാറ്റി. സെപ്റ്റംബര്‍ 27 ശനിയാഴ്ച രാവിലെ 9.30ന് പി.ടി.എ പ്രസിഡന്റ് ശ്രീ.സന്തോഷ് കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഹെഡ്‌മാസ്റ്റര്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.പി.പി.ചന്ദ്രന്‍, സീനിയര്‍ അസിസ്റ്റന്റ് ശ്രീ.ഉണ്ണികൃഷ്ണന്‍
എന്നിവര്‍ സംസാരിച്ചു. സാക്ഷരം പരിപാടിയുടെ സ്കൂള്‍ കോ ഓര്‍ഡിനേറ്റര്‍ ശ്രീമതി ഗീത
കുമ്പള സ്വാഗതം പറഞ്ഞു. പദ്ധതിയിലുള്‍പ്പെട്ട കുട്ടികളും അവരുടെ രക്ഷിതാക്കളും
അധ്യാപകരക്ഷാകര്‍തൃസമിതി അംഗങ്ങളും പങ്കെടുത്തു. കളികള്‍, ഭാഷാകേളികള്‍, സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍, നിര്‍മ്മാണം തുടങ്ങി വിവിധങ്ങളായ
പ്രവര്‍ത്തനങ്ങള്‍ ക്യാമ്പില്‍ നടന്നു. കളിച്ചും ചിരിച്ചും അറിവുകള്‍
പങ്കുവെച്ചും മുന്നേറിയ ക്യാമ്പ് കുട്ടികള്‍ ഏറെ ആസ്വദിച്ചു. അധ്യാപികമാരായ ഗീത, ബിന്ദു, സുനിമോള്‍, രമണി, സുജാത, സത്യഭാമ, ഷൈനി, പ്രസന്ന, ദീപ, ശൈലജ, പ്രജാത, സബീന എന്നിവര്‍ വിവിധ സെഷനുകള്‍
നിയന്ത്രിച്ചു.
പി.ടി.എ പ്രസിഡന്റ് ശ്രീ.സന്തോഷ് കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു.